മുംബൈ: മഹാരാഷ്ട്ര വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന രൂപാലി ചക്കങ്കർ രാജിവച്ചു. ബലാത്സംഗക്കേസിലെ പ്രതിയായ ജ്യോത്സ്യൻ അശോക് ഖരാട്ടുമായി അടുത്ത ബന്ധമുണ്ടെന്ന വിവാദം ശക്തമായതിനെ തുടർന്നാണ് രാജി. ......
കാസർഗോഡ് ഷാനവാസ് പാദൂര്‍, താനൂര്‍ മുഹമ്മദ് സമീര്‍, വള്ളിക്കുന്ന് സി.പി.മുസ്തഫ. കാസർഗോഡ് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും യുവജന നേതാവുമായ ഷാനവാസ് പാദൂരാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ, ഡെപ്യൂട്ടേഷൻ കാലാവധി അവസാനിക്കുന്ന ഉദ്യോഗസ്ഥർക്ക് ആശ്വാസമായി സർക്കാർ ഉത്തരവ്. മാർച്ച് 15 മുതൽ മെയ് 6 വരെയുള്ള കാലയളവിൽ ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാകുന്ന ഉദ്യോഗസ്ഥരുടെ സേവന കാലാവധിയാണ് മെയ് 31 വരെ നീട്ടിയിരിക്കുന്നത്. ......
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മള്‍ട്ടി സ്പെഷാലിറ്റി വെന്റിലേറ്റര്‍ യൂണിറ്റില്‍ തീപിടുത്തത്തിന് പിന്നാലെ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര് മരിച്ചെന്ന വാര്‍ത്ത കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. മരിച്ചവരുടെ ബന്ധുക്കള്‍ ഉന്നയിക്കുന്ന ആരോപണം അതീവ ഗൗരവതരവും അടിയന്തരമായി അന്വേഷിക്കേണ്ടതുമാണ്.
തീപിടിത്തത്തിനിടെ രോഗികളില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. ......
ദോഹ: ഈദ് അവധിക്കാലത്തോടനുബന്ധിച്ച് ഖത്തറിന്റെ കര അതിർത്തിയായ അബു സമ്രയിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് എത്തുന്നവരുടെയും പുറത്തേക്ക് പോകുന്നവരുടെയും എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് സുഗമമായ യാത്ര ഉറപ്പാക്കാൻ മുൻകൂട്ടി തയ്യാറാക്കിയ 'ഫ്ലെക്സിബിൾ ഓപ്പറേഷൻ പ്ലാൻ' നടപ്പിലാക്കിയതായി പാസ്പോർട്ട് വിഭാഗം മേധാവി മേജർ മുഹമ്മദ് മുബാറക് അൽ ബുഐനൈൻ അറിയിച്ചു.തിരക്ക് ഒഴിവാക്കുന്നതിനായി സാധാരണ യാത്രക്കാരുടെ വാഹനങ്ങളും വാണിജ്യ ചരക്ക് നീക്കവും (Commercial Shipping) പ്രത്യേക പാതകളിലൂടെയാക്കി മാറ്റിയിട്ടുണ്ട്. ......
ദോഹ: ലുസൈൽ നഗരത്തിന് ഇത്തവണ ആഘോഷങ്ങളില്ലാത്ത പെരുന്നാൾ. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നഗരത്തിലെ എല്ലാ പൊതു ഔട്ട്ഡോർ പരിപാടികളും അധികൃതർ നിർത്തിവെച്ചതോടെ, പെരുന്നാൾ ആഘോഷങ്ങൾക്കായി ലുസൈലിലെത്താനിരുന്ന സന്ദർശകർക്ക് നിരാശയാകേണ്ടി വന്നു.
ദേശീയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ......
പി വി എ നാസർ
ദോഹ:തടസ്സങ്ങൾക്കിടയിലും ഐക്യദാർഢ്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തി ഖത്തറിലെ വിശ്വാസിസമൂഹം ഈദിനെ വരവേറ്റു.
പ്രാദേശികമായ ചില അസ്വാഭാവിക സാഹചര്യങ്ങളും സുരക്ഷാ മുൻകരുതലുകളും നിലനിൽക്കുന്നുണ്ടെങ്കിലും, ഖത്തറിൽ ഈദ് അൽ ഫിത്തർ ആഘോഷങ്ങൾ ഭക്തിസാന്ദ്രവും ആവേശഭരിതവുമായി നടന്നു. കതാറ കൾച്ചറൽ വില്ലേജ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ വർണ്ണവിളക്കുകളാൽ അലംകൃതമായി.ഈദ് ദിനത്തിൽ സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമായി കതാറ കൾച്ചറൽ വില്ലേജ് മാറി. ......
ദോഹ: ദക്ഷിണ സിറിയയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും നഗ്നമായ ലംഘനവുമാണ് ഈ നടപടിയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ......
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വൈകുന്നേരം 6 മണി വരെ തീരപ്രദേശങ്ങളിലും കടലിലും കാലാവസ്ഥാ വ്യതിയാനം തുടരുമെന്നാണ് റിപ്പോർട്ട്.ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ......
ദോഹ: 2026-ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഖത്തർ ദേശീയ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. സ്പാനിഷ് പരിശീലകൻ ജൂലൻ ലോപെറ്റെഗുയി തിരഞ്ഞെടുത്ത 32 അംഗ പ്രാഥമിക സ്ക്വാഡിനെയാണ് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA) വെള്ളിയാഴ്ച പുറത്തുവിട്ടത്.
മാർച്ചിൽ നടക്കുന്ന പ്രത്യേക പരിശീലന ക്യാമ്പിൽ ഈ താരങ്ങൾ പങ്കെടുക്കും. ......